മലയാള പ്രേക്ഷക പ്രിയങ്കരന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്. ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് താരത്തെ തേടി ഡോക്ടറേറ്റ് എത്തിയത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് താരത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. അമേരിക്കയില്‍ വെച്ച് നടക്കേണ്ട ചടങ്ങ് കൊവിഡ് വ്യാപനം മൂലം കോട്ടയത്ത് വെച്ചാണ് നടത്തുന്നത്. ജനുവരി 19നാണ് ചടങ്ങ്.
കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു ഔദ്യോഗിക അറിയിപ്പ് വന്നത്. ഔദ്യോഗിക രേഖകള്‍ അടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയും ചെയ്തു. ബാല ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായ റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കിയത്. സൗത്ത് ഇന്ത്യയില്‍ നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമ താരം കൂടിയാണ് ബാല.
ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിരവധി ജീവകാരുണ്ടയ പ്രവര്‍ത്തനങ്ങളാണ് താരം നടത്തി വരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി പേര്‍ക്കും ബാല സഹായങ്ങള്‍ ചെയ്ത് വരുന്നുണ്ട്. ഇപ്പോള്‍ താരത്തിന് അഭിനന്ദന പ്രവാഹമാണ്.
Discussion about this post