നവമാധ്യമങ്ങളില്‍ സജീവചര്‍ച്ചയാകുന്ന ഷോര്‍ട്ട് ഫിലിം ആണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ്. ചിത്രത്തെ അഭിനന്ദിച്ച് ഇപ്പോള്‍ യൂട്യൂബ് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ് വളരെ മികച്ചതാണെന്നും ഇത് മാസ്റ്റര്‍പീസ് ആണെന്നും സ്നേഹം അറിയിക്കുന്നെന്നും യൂട്യൂബ് ഇന്ത്യ ഷോര്‍ട്ട് ഫിലിമിന് കമന്റ് ചെയ്തു.
സംവിധായകന് ആര്‍ജെ ഷാന്‍ തന്നെയാണ് സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അനുപമ പരമേശ്വരന് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹക്കീം ഷാജഹാനാണ് സഹതാരമായി എത്തിയിരിക്കുന്നത്. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ സിനിമകളൊരുക്കിയ ആര് ജെ ഷാനാണ് തിരക്കഥയും സംവിധാനവും.
അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ലിജിന്‍ ബാബിനോവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില മിഥുനാണ് നിര്‍മാണം. അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ഹ്രസ്വചിത്രത്തില്‍ ചന്ദ്രയെന്ന വീട്ടമ്മയുടെ ജീവിതമാണ് അനുപമ അവതരിപ്പിക്കുന്നത്.
Discussion about this post