തെന്നിന്ത്യന്‍ താരം സാമന്തക്ക് പിന്നാലെ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന് സദാചാരവാദികളുടെ ആക്രമണം. സ്വകാര്യ മാഗസിന്റെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത നടിക്ക് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങളാണ്.
‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ? ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ‘ എന്നൊക്കെ തുടങ്ങി പതിവ് കമന്റുകളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങള്‍ക്കു താഴെ വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്കു പോസ് ചെയ്ത ദീപികയെ അപൂര്‍വം ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു.
വിമര്‍ശകരോട് ദീപിക ഇതു വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തെന്നിന്ത്യന്‍ നടി സാമന്തയും സമാന രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ബിക്കിനി ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അധിക്ഷേപം ചൊരിഞ്ഞ സൈബര്‍ സദാചാരവാദികള്‍ക്ക് പക്ഷെ സാമന്ത അക്കിനേനി ചുട്ട മറുപടി നല്കി. ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്ക്കൊപ്പം സ്പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി പങ്കുവെച്ചിരുന്നു.
ഉടന്‍ തന്നെ സദാചാരികളുടെ കൂട്ടായ ആക്രമണുണ്ടാകുകയായിരുന്നു. വിവാഹിതയായ സാമന്ത ബിക്കിനി പോലെ അശ്ലീല വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു കൂടുതല്‍ പേരുടെയും ഉപദേശം. വസ്ത്രധാരണത്തിലൂടെ സാമന്ത അക്കിനേനി കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ ആരോപിച്ചു. ഇതിനെതിരെയാണ് സാമന്ത പ്രതികരിച്ചത്. വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പിനൊപ്പം നടുവിരല്‍ ചിത്രവും ചേര്‍ത്താണ് താരം പോസ്റ്റ് ചെയ്തത്.
Discussion about this post