ബ്രിട്ടനില്‍ നിന്നെത്തിയ നടി ലെനയ്ക്ക് കൊവിഡ്; ബാധിച്ചത് കൊവിഡിന്റെ വകഭേദമോ എന്ന് സംശയം, പരിശോധനാ ഫലത്തിനായി കാത്തിരിപ്പ്

Lena | Bignewslive

ചലച്ചിത്ര താരം ലെനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് എത്തിയപ്പോഴാണ് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങി ആര്‍ടി പിസിആര്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധനാഫലം വന്നതിനുശേഷം മാത്രമേ കൊവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്താന്‍ കഴിയൂവെന്ന് അധികൃതര്‍ അറിയിച്ചു. ഫലത്തിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍. ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദി വാട്ടര്‍’ എന്ന ഇന്തോ- ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിനായിരുന്നു താരം ബ്രിട്ടിനില്‍ എത്തിയത്.

കൊവിഡിന്റെ വകഭേദം കണ്ടെത്തിയതു മുതല്‍ ബ്രിട്ടനില്‍ നിന്ന് എത്തുന്നവരെയെല്ലാം ആര്‍ടി പിസിആര്‍ പരിശോധനയക്ക് വിധേയരാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിനും കൊവിഡ് ടെസ്റ്റ് നടത്തിയത്. ലെന ഇപ്പോള്‍ ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Exit mobile version