മുംബൈ: ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
— Virat Kohli (@imVkohli) January 11, 2021
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കോഹ്ലി വിവരം ആരാധകരുമായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കോഹ്ലി ട്വീറ്റ് ചെയ്തു
ഐപിഎല്‍ 2020 മുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഉണ്ടായിരുന്ന കോഹ്ലി, ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റിനുശേഷം പിതൃത്വ അവധിയില്‍ പ്രവേശിച്ചിരുന്നു.
And then, we were three! Arriving Jan 2021 ❤️🙏 pic.twitter.com/iWANZ4cPdD
— Anushka Sharma (@AnushkaSharma) August 27, 2020
2017 ഡിസംബര്‍ 11 ന് വിവാഹിതരായ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അനുഷ്ക ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ചത്.
Discussion about this post