മാസ്റ്റർ റിലീസിന് ഒരുങ്ങി; കോവിഡ് പ്രോട്ടോക്കോളിനെ കാറ്റിൽപറത്തി അഡ്വാൻസ് റിസർവേഷൻ

master movie | Movie News

ചെന്നൈ: തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആഘോഷത്തോടെയാണ് വിജയ് ആരാധകർ ഏറ്റെടുത്തത്. മുഴുവൻ കാണികളെ ഉൾക്കൊള്ളിച്ച് കൊണ്ട് തീയ്യേറ്ററുകൾ തുറക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പകുതി കാണികളെ ഉൾക്കൊള്ളിച്ചുകൊണ്ട് തീയ്യേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് മാറിയിരിക്കുന്നത്.

പക്ഷേ പുതിയ റിലീസുകളില്ലാതെ കാണികൾ ഒഴിഞ്ഞുകിടക്കുന്ന തീയ്യേറ്ററിലേക്കാണ് മാസ്റ്റർ സിനിമ എത്തുന്നത്. മാസ്റ്റർ റിലീസ് പ്രഖ്യാപിച്ചതോടെ തീയേറ്ററുകൾ ഇളകിമറിയുന്ന അവസ്ഥയാണ് തമിഴ്‌നാട്ടിൽ.

അതേസമയം ‘മാസ്റ്ററി’ന്റെ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾക്ക് മുന്നിൽ നിന്നെത്തുന്ന കാഴ്ചകൾ ആശങ്കയുണർത്തുന്നതാണ്. ‘മാസ്റ്റർ’ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച ചെന്നൈയിലെ തീയ്യേറ്ററുകൾക്ക് മുന്നിലെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

എന്നാൽ, തമിഴ് സിനിമയ്ക്കായി തീയ്യേറ്ററുകൾ തുറക്കേണ്ടെന്ന കേരളത്തിലെ സിനിമാ സംഘടനയായ ഫിയോകിന്റെ ഇന്നലത്തെ നിലപാടോടെ കേരളത്തിൽ ‘മാസ്റ്റർ’ റിലീസിനുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Exit mobile version