സിനിമകളിലൂടെയും മോഡലിങ് രംഗത്തും പ്രശസ്തയായ താരമാണ് അനാർക്കലി മരയ്ക്കാർ. താരത്തിന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരം നിരന്തരം ആരാധകരോട് സംവദിക്കാറുമുണ്ട്. പലപ്പോഴും താരത്തിന്റെ തുറന്നു പറച്ചിലുകൾ ട്രോളന്മാർക്ക് ചാകരയാകാറുണ്ട്.
തന്റെ തുറന്നതും ഉറച്ചതുമായ നിലപാടാണ് അനാർക്കലിക്ക് ആരാധകരേയും വിമർശകരേയും നേടിക്കൊടുത്തത്. ഫെമിനിസ്റ്റ് ആണെന്ന താരത്തിന്റെ പ്രസ്താവനയും സോഷ്യൽമീഡിയയിൽ ചർച്ചയാവാറുണ്ട്.
ഇത്തരത്തിൽ ആരാധകരുമായി സംവദിക്കാൻ ലൈവിൽ വന്ന താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുന്നത്. ഇത്തരത്തിൽ ലൈവിൽ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാൻ വെയിറ്റ് ചെയ്യുകയാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി.
ഫോട്ടോഷൂട്ടുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന അനാർക്കലി സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ച #wehavelegs ക്യാമ്പയിനിന്റെയും ഭാഗമായിരുന്നു. അനാർക്കലിയുടെ ഗ്ലാമറസ് ചിത്രങ്ങൾക്ക് നേരെ സദാചാര ആക്രമണവും ഉണ്ടാകാറുണ്ട്. താരത്തിന്റെ ഹോട്ട് ഫോട്ടോകൾക്ക് ഇടയിൽ കമന്റുമായി സദാചാരവാദികൾ വരുന്നതും സ്ഥിരം കാഴ്ചയാണ്.
Discussion about this post