ഒടിയനിലെ മോഹന്‍ലാല്‍ കഥാപാത്രം മാണിക്യന്‍ ഏറെ നാളായി ചര്‍ച്ചയാകുന്നുണ്ടെങ്കിലും മഞ്ചുവാര്യര്‍ എന്ന നായികാ കഥാപാത്രം സസ്‌പെന്‍സായി തന്നെ നില്‍ക്കുകയാണ.്
ആറാം തമ്പുരാനിലും മറ്റും കണ്ടുപഴകിയ മഞ്ചുവിന്റെ തിരിച്ചുവരവാണ് ചിത്രമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. ആ പഴയ പ്രതാപത്തോടെയുള്ള മഞ്ചുവിന്റെ തിരിച്ചുവരവാണ് ഒടിയനില്‍ കാണാന്‍ കഴിയുക. ഒടിയനില്‍ മോഹന്‍ലാലിനും, പ്രകാശ് രാജിനുമിടയില്‍ തുല്യ പ്രധാന്യത്തിലെത്തുന്ന പ്രഭ എന്ന കഥാപാത്രമായാണ് മഞ്ചുവാര്യര്‍ എത്തുന്നത്. പ്രഭ മഞ്ചുവിന് വേണ്ടി തന്നെ എഴുതപ്പെട്ടതാണ്. മലയാളത്തിലെ മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും പ്രഭയെന്നും സംവിധായകന്‍ പറയുന്നു.
ചിത്രം വെള്ളിയാഴ്ച തിയ്യറ്ററുകളിലെത്താനിരിക്കെ ലോകമാകമാനമുള്ള മോഹന്‍ ലാല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകള്‍ മിക്ക തിയ്യറ്ററുകളിലും വിറ്റുതീര്‍ന്നു. ഗള്‍ഫ് നാടുകളിലുള്‍പ്പെടെ ചിത്രം 14 ന റിലീസിനെത്തും. ഒടിയന്റെ കട്ടൗട്ടുകള്‍ മിക്ക പ്രധാന ഇടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദുബായില്‍ ബസ് സ്റ്റോപ്പുകളില്‍ വരെ ഒടിയന്റെ ഫ്‌ലക്‌സുകള്‍ നിരന്നിട്ടുണ്ട്. വന്‍തോതിലുള്ള പ്രമോഷന്‍ പരിപാടികളാണ് റിലീസിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. ഒടിയന്‍ ലുക്കിലാവാന്‍ മോഹന്‍ലാല്‍ ശരീരഭാരം കുറച്ചതുമുതല്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്തയായിരുന്നു.
പാലക്കാടന്‍ പശ്ചാത്തലത്തില്‍ ഒടിയന്‍ എന്ന വിശ്വാസത്തെ അടിസ്ഥാമാക്കി ഹരികൃഷ്ണന്‍ തിരക്കഥയൊരുക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍.
Discussion about this post