തൃശ്ശൂര്‍: തന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍. മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ പേര് 1921 പുഴ മുതല്‍ പുഴ വരെ’ എന്നാണ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ചിത്രത്തിന്റെ പേര് അറിയിച്ചത്.
സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തു. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴവരെയാണ് മാപ്പിള ലഹള നടന്നത്. അതിനാലാണ് സിനിമയ്ക്ക് ഈ പേര് നല്‍കിയതെന്ന് അലി അക്ബര്‍ വീഡിയോയില്‍ പറയുന്നു. ‘കൊറോണ കാരണമാണ് ചിത്രീകരണം ഇത്രയും താമസിച്ചത്” എന്ന് അലി അക്ബര്‍ പറഞ്ഞു.
ഫെബ്രുവരി 20 അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും വസ്ത്രാലങ്കാരത്തിന്റെ കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്തെക്കുറിച്ചുള്ള സിനിമ ചെയ്യാന്‍ 900 ചതുരശ്രീ അടിയുള്ള ഫ്‌ളോര്‍ മതിയെന്നും അതിന്റെ പേരിലുള്ള ട്രോളുകള്‍ താന്‍ ശ്രധികുന്നില്ലെന്നും അലി അക്ബര്‍ പറയുന്നു.
‘മമധര്‍മയുടെ രഥചക്രം മുന്നോട്ടു തന്നെ പോവുകയാണ്. അതിന് നമ്മുടെ സുഹൃത്തുക്കളെക്കാള്‍ സഹായിച്ചത് കമ്മി, സുഡാപ്പികള്‍ ആണ്. ശത്രുക്കള്‍ ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു . അതിനെയെല്ലാം അതിജീവിച്ചാണ് 50ഉം 100ഉം ഒക്കെയായി ഈ പ്രസ്ഥാനം മുന്നോട്ടു പോയത്. ഇനിയും മുന്നോട്ടു പോകും. യാതൊരു സംശയവും ഇല്ല.’- അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ സമര സേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക് അബു ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമധര്‍മ്മ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ അലി അക്ബര്‍ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നത്.
ചരിത്രത്തെ ദുര്‍വ്യാഖ്യാനിക്കാനാണ് ആഷിക് അബു ശ്രമിക്കുന്നതെന്ന് ആരോപിച്ച് ‘1921’ എന്ന പേരില്‍ വിരിയംകുന്നന്റെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു സിനിമ നിര്‍മ്മിക്കുന്നുവെന്നും അലി അക്ബര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി നേരിട്ട് ജനങ്ങളില്‍ നിന്ന് പൈസ പിരിക്കുമെന്നാണ് അലി അക്ബര്‍ പറഞ്ഞിരുന്നത്. അതിന് ശേഷവും നിരവധി പേരാണ് അലി അക്ബറിനെ ട്രോളി രംഗത്തെത്തിയത്.
Discussion about this post