മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തമിഴില്‍ മാധവന്‍ ആണ് നായകന്‍. മാര എന്നാണ് കഥാപാത്രത്തിന്റൈ പേര്. ട്രെയിലറിന് മികച്ച സ്വീകരമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇതിനോടകം ഒരു മില്യണിലധികം പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്.
പാര്‍വതി അവതരിപ്പിച്ച ടെസയുടെ വേഷത്തില്‍ എത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. അപര്‍ണ ഗോപിനാഥ് അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ശിവദ ആണ്. സീമ, അഭിരാമി, മാലാ പര്‍വതി, ഭാസ്‌കര്‍, അലക്‌സാണ്ടര്‍, മൗലി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
നവാഗതനായ ദിലീപ് കുമാറാണ് ‘മാര’ സംവിധാനം ചെയ്യുന്നത്. ബിപിന്‍ രഘുവും ദിലീപ് കുമാറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 40 വയസുകാരന്റെ കഥാപാത്രമാണ് ചിത്രത്തില്‍ മാധവന്‍ ചെയ്യുന്നത്. ജനുവരി 8 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും.
Discussion about this post