മകള്‍ ആദ്യമായി അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ട നിമിഷം; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ദിര ബേദി

mandira bedi | big news live

നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മകള്‍ താര ആദ്യമായി അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ട നിമിഷങ്ങളുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.


മന്ദിര ബേദിയുടെ അച്ഛന്‍ വെരീന്ദര്‍ സിംഗ്, അമ്മ ഗീത ബേദി എന്നിവര്‍ക്കൊപ്പം മകള്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ അടുത്താണ് താരം നാലു വയസുള്ള പെണ്‍കുട്ടിയെ ദത്തെടുത്തത്. താരം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താര ബേദി കൗശല്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.


‘ഒരനുഗ്രഹം പോലെ അവള്‍ വന്നു. ഞങ്ങളുടെ കൊച്ചുപെണ്‍കുട്ടി താര, നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവള്‍. വീരിന് സഹോദരിയായി. തുറന്ന കൈയും പരിശുദ്ധമായ സ്‌നേഹവുമായി ഞങ്ങള്‍ അവളെ സ്വാഗതം ചെയ്തു. താര ബേദി കൗശല്‍ ജൂലൈ 28 മുതല്‍ ഞങ്ങളുടെ കുടുംബാംഗമാണ്’ എന്നാണ് താരം മകളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റില്‍ താരം കുറിച്ചത്.

Exit mobile version