സീരിയല്‍ നടന്‍ രാഹുല്‍ രവി വിവാഹിതനായി, സമൂഹമാധ്യമങ്ങളില്‍ വൈറലായി വിവാഹ ഫോട്ടോകള്‍, കാണാം

മലയാള ടെലിവിഷന്‍ രംഗത്ത് ഒത്തിരി ആരാധകരുള്ള നടനാണ് രാഹുല്‍ രവി. മോഡലിംഗില്‍ നിന്നമാണ് അഭിനയത്തിലേക്കെത്തിയ രാഹുല്‍ രവി പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചായിരുന്നു സീരിയല്‍ രംഗത്ത് തുടക്കം കുറിച്ചത്.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് രാഹുല്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് രാഹുലിന്റെ വിവാഹചിത്രങ്ങളാണ്. കൊച്ചി സ്വദേശിയായ ലക്ഷ്മി എസ് നായര്‍ ആണ് രാഹുലിന്റെ ജീവന്റെ പങ്കാളി.

താരത്തിന്റെ വധു ലക്ഷ്മി എം ബി എ കാരിയാണ്. അടുത്തിടെയാണ് താരം വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി.

അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി’. ഇങ്ങനെയാണ് വിവാഹ വാര്‍ത്ത അറിയിച്ച് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

രാഹുലിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരധകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version