ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം; ആരാധകരെ ആവേശത്തിലാക്കി ‘ഭൂമി’ ട്രെയിലര്‍

jayam ravi | big news live

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഭൂമി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മണ്‍ ആണ്. റോമിയോ ആന്റ് ജൂലിയറ്റ്, ബോഗന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

jayam ravi | big news live
നിധി അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. ശരണ്യ പൊന്‍വണ്ണന്‍, റോണിത് റോയ്, രാധാരവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

jayam ravi | big news live
ഭൂമിനാഥന്‍ എന്ന കഥാപാത്രത്തെയാണ് ജയം രവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബഹിരാകാശ യാത്രികന്‍ എന്ന കരിയര്‍ ഉപേക്ഷിച്ച് ഒരു കര്‍ഷകനായി മാറാനുള്ള നിലപാട് സ്വീകരിച്ച വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.

Exit mobile version