നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അനില്‍ തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഏതാനും പോസ്റ്റുകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇപ്പോള്‍ നടി കനി കുസൃതിയോട് രണ്ട് വര്‍ഷം മുമ്പ് അനില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
2018 ഫെബ്രുവരി 13ന് കനി കുസൃതിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇത്. അനില്‍ മരിച്ചുവെന്ന് കനി സ്വപ്നം കാണുകയും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റില്‍ ഉള്ളത്. ‘മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു’ എന്ന ക്യാപ്ഷനോടെ അന്ന് അനില്‍ ഈ ചാറ്റ് തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.
ഈ ചാറ്റ് പങ്കുവെച്ചാണ് കനി തന്റെ ദുഃഖം പങ്കിട്ടത്. അനിലേട്ടാ എന്ന് വിളിച്ചുകൊണ്ടാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിനിടവേളയില്‍ അദ്ദേഹം സുഹൃത്തകള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
Discussion about this post