നടന് അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. കഴിഞ്ഞ ദിവസമാണ് താരം ഡാമില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. സച്ചിയുടെ സംവിധാനത്തില്‍ പിറന്ന അപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലെ സിഐ രതീഷ് ആയി തിളങ്ങിയ അനിലിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വിയോഗം എന്നത് ഏറെ വേദനപ്പിച്ച ഒന്നുകൂടിയായിരുന്നു.
ഇപ്പോള്‍ അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും വേദനയോടെ ഓര്‍ത്ത് കുറിക്കുകയാണ് നടന് പൃഥ്വി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വേദനപ്പിക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ജന്മദിനാശംസകള് സഹോദരാ. ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി,” പൃത്വി കുറിക്കുന്നു. ‘ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ’, എന്നാണ് അനിലിന്റെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പൃഥ്വി പ്രതികരിച്ചത്.
Discussion about this post