സിനിമ പ്രേമികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച സൂപ്പര്‍ ചിത്രം 96 കന്നഡയിലേക്കും.
ജാനുവായി വരുന്നത് മലയാളത്തിന്റെ സ്വന്തം ഭാവനയും റാമായി എത്തുന്നത് ഗണേഷാണ്. ചിത്രത്തിന്റെ പേരിനും മാറ്റമുണ്ട്. 96ന് പകരം 99 എന്നാണ് ചിത്രത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.
ഭാവനയും ഗണേഷും നേരത്തെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ റോമിയോയില്‍ ഒന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ ‘വിജയ് സേതുപതി- തൃഷ’ കോംബോ സിനിമാസ്വാദകര്‍ നെഞ്ചിലേറ്റിയതുപോലെ ‘ഭാവന-ഗണേഷ്’ എന്ന കോംബോയെ നെഞ്ചിലേറ്റുമെന്ന വിശ്വാസവും ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധയകാന്‍ പ്രീതം ഗുബ്ബി പറഞ്ഞു.
99-ന്റെ ആവേശത്തിലാണ് ഭാവന. പ്രീതം ഗുബ്ബി അവസരവുമായി വന്നപ്പോള്‍ തന്നെ ഭാവന താല്പര്യം അറിയിച്ചിരുന്നു. കൂടാതെ പ്രീതം- ഗണേഷ് കോംബോ നല്ലൊരു ഹിറ്റ് തരുമെന്ന വിശ്വാസവും ഭാവനയ്ക്കുണ്ട്. പൊതുവെ റീമേക് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത നടിയാണ് ഭാവന എന്നാല്‍ ഇങ്ങനെയൊരു സിനിമ വിട്ടു കളയാന്‍ താല്പര്യമില്ലെന്നു താരം പറഞ്ഞു.