‘പ്രൈം റീല്‍സ്’; മലയാള സിനിമകള്‍ക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം, ആദ്യം റിലീസ് ചെയ്യുന്ന ചിത്രം ‘ഗാര്‍ഡിയന്‍’

guardian | big news live

മലയാള സിനിമകള്‍ക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങി. ‘പ്രൈം റീല്‍സ്’ എന്നാണ് ഒടിടി പ്ലാറ്റ് ഫോമിന്റെ പേര്. ഇന്നാണ് പ്ലാറ്റ്ഫോമിന്റെ ലോഗോ താരങ്ങള്‍ അടക്കമുള്ള 101 സിനിമാ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്തത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു റിലീസ് പ്ലാറ്റ്ഫോം.


‘പ്രൈം റീല്‍സ്’ പ്ലാറ്റ്‌ഫോമില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാള ചിത്രം റിലീസ് ചെയ്യും. ജനുവരി 1ന് ആണ് ആദ്യ ചിത്രം റിലീസ് ചെയ്യുക. പ്രൊഫ: പ്രകാശ് പോള്‍ സംവിധാനം ചെയ്ത സൈജു കുറുപ്പിനെ നായകനാക്കി ഒരുക്കിയ ‘ഗാര്‍ഡിയന്‍’ ആണ് പ്രൈം റീല്‍സില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. മിയ ജോര്‍ജ്, സിജോയ് വര്‍ഗീസ്, നയന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ മിയ ജോര്‍ജ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.

ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Aeon New Release Pvt Ltd എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നില്‍. ആന്‍ഡ്രോയ്ഡ് ഫോണ്‍, ഐ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലുടെ സിനിമകള്‍ ആസ്വദിക്കാം. www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകള്‍ കാണാം.

ജയ് ജിതിന്‍ സംവിധാനം ചെയ്ത് ദുര്‍ഗ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അഭിജ ശിവകല, പ്രാര്‍ത്ഥന സന്ദീപ്, നഹൃന്‍ നവാസ് എന്നിവര്‍ അഭിനയിക്കുന്ന ‘കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു’ ആണ് പ്രൈം റീല്‍സിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം. സുരാജ് വെഞ്ഞാറമൂട്, എംഎ നിഷാദ്, സുധീര്‍ കരമന, അനു ഹസന്‍, പാര്‍വതി രതീഷ് എന്നിവര്‍ അഭിനയിക്കുന്ന ‘വാക്ക്’ ആണ് മൂന്നാമത്തെ റിലീസ് ചിത്രം. ‘സുമേഷ് ആന്‍ഡ് രമേഷ്’ ആണ് നാലാമത്തെ ചിത്രം. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Best wishes to Saiju Govinda Kurup bro, Nayana Elza, Miya and the entire team of #Guardian!! Releasing on Jan 1st…

Posted by Tovino Thomas on Thursday, 24 December 2020

Exit mobile version