മാര്ട്ടിന് പ്രക്കാട്ട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘ചാര്‍ലി’. 2015 ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് കഥാകൃത്ത് ഉണ്ണി ആര്.
‘അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം അവന് ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ’ എന്നാണ് ഉണ്ണി ആര് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മറ്റൊരു പോസ്റ്റില്‍ 2013ല്‍ മദ്രാസിലെ ഒരു കഫേയില്‍ ഇരുന്ന് ചാര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യം കുറിച്ച വരികളുടെ ഫോട്ടോയും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെചച്ചിട്ടുണ്ട്. ‘അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.’ എന്ന് എഴുതിയതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.
അപ്പൂപ്പന് താടിപോലെ എവിടെയും എപ്പോഴും സന്തോഷത്തിന്റെ ചിറകില്‍ പാറിനടക്കുന്ന ചാര്‍ലിയുടെയും അവന്റെ വഴികളിലൂടെ അവനെ പിന്തുടരുന്ന ടെസ എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ചാര്‍ലി. ചാര്‍ലി ആയി ദുല്‍ഖറും ടെസ ആയി പാര്‍വതി തിരുവോത്തുമാണ് എത്തിയത്. കല്‍പ്പന, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, ജോയ് മാത്യു, സൗബിന്, നീരജ് മാധവ്, സൂരജ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Discussion about this post