മലയാള സീരിയല്‍ താരങ്ങളായ മൃദുല വിജയ്യുടെയും യുവകൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രണയ വിവാഹമല്ലെന്നും സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല പ്രതികരിച്ചിരുന്നു. മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ്. തിരുവനന്തപുരം സ്വദേശിയാണ് മൃദുല.
മാജിക്കിലും മെന്റലിസത്തിലും താല്പര്യമുള്ളയാളാണ് യുവ കൃഷ്ണ. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. വിവാഹം അടുത്ത വര്‍ഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post