വിജയ് ദോവരക്കൊണ്ട നായകനായി എത്തിയ ‘ഗീതാ ഗോവിന്ദം’, ‘ഡിയര്‍ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ മനം കവര്‍ന്ന താരമാണ് രശ്മിക മന്ദാന. മലയാളത്തില്‍ സിനിമ ചെയ്തില്ലെങ്കിലും അല്ലു അര്‍ജുവിനെ പോലെ മലയാളികളുടെ മനസില്‍ ചേക്കേറിയ മറ്റൊരു തെലുങ്ക് താരമാണ് രശ്മിക മന്ദാന.
ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് താരം. ബോളിവുഡിലെ യുവ നായകന്മാരില് ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായിക ആയിട്ടാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം.
‘മിഷന് മജ്നു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശാന്തനു ബാഗ്ചി ആണ്. ഒരു യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒരു ഒപ്പറേഷന്റെ കഥയാണ് ചിത്രത്തിന്റേതാണെന്നാണ് സൂചന.
Discussion about this post