മായാനദി, എബി തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തി മലയാളികളുടെ ശ്രദ്ധനേടിയ സിനിമാതാരമാണ് മായ മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി മായ മേനോന് തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്നെ പലരും സംഘി എന്ന് വിളിക്കുന്നതിനെക്കുറിച്ചു പറയുകയാണ് മായ. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മായ ഇക്കാര്യം പങ്കുവയ്ക്കുന്നത്. ”സംഘിയെന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഞാന്‍ സെറ്റില്‍ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്കു രാഷ്ട്രീയമില്ല.’ മായ പറയുന്നു.
‘പക്ഷെ തനിക്ക് അഭിപ്രായങ്ങളുണ്ട്. അതു സാമൂഹിക മാധ്യമങ്ങളില്‍ പറയുകയും ചെയ്യും. ഒരു നടി അതു ചെയ്യുന്നതു പലര്‍ക്കും പെട്ടെന്നു ദഹിക്കുന്നില്ല. കാണുമ്പോള്‍ ചിരിച്ചു ലോഹ്യം പറയുന്നവര്‍പോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും. സ്ത്രീകള്‍ അഭിനയിക്കുന്നതും രാഷ്ട്രീയം പറയുന്നതുമെല്ലാം നമുക്കിപ്പോഴും മനസുകൊണ്ടു സ്വീകരിക്കാനാകുന്നില്ല.’ മായ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ തനിക്ക് ശരിയെന്നു തോന്നുന്നതു പറയുകതന്നെ ചെയ്യുമെന്ന നിലപാട് നടി വ്യക്തമാക്കി. ഇതിനെതിരെ വരുന്ന കമന്റുകള്‍ ആദ്യം വേദനിപ്പിച്ചുവെന്നും താരം പറഞ്ഞു. ‘ ഞാന്‍ തുടര്‍ച്ചയായി ശ്രീകൃഷ്ണ ഭഗവാന്റെ പടം പോസ്റ്റ് ചെയ്യും. അതെന്റെ മതമോ രാഷ്ട്രീയമോ അല്ല.
അതെന്റെ ഭക്തിയാണ്. ഞാന്‍ വലിയ ശ്രീകൃഷ്ണ ഭക്തയാണ്.അതുപോലും പലരും തെറ്റിദ്ധരിക്കുന്നു.ഭക്തിയില്ലാതെ എങ്ങനെയാണ് എനിക്കു ജീവിക്കാനാകുക.” മായ ചോദിക്കുന്നു.
Discussion about this post