ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പൗഡര്‍ Since 1905’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ധ്യാന് ശ്രീനിവാസന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
രാഹുല്‍ കല്ലുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം ഒരുക്കിയിരിക്കുന്നത് മനാഫ് ആണ്. ജെയിംസ് എന്റര്‍ടൈയ്മെന്റിന്റെ സഹകരണത്തോടെ ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്സ്, വൈശാഖ് സുബ്രഹ്മണ്യം, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരനാണ് സംഗീതം പകരുന്നത്. ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-രതിന്‍ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രക്കരി, കോ പ്രൊഡ്യുസര്‍-സുധീപ് വിജയ്, മുഹമ്മദ് ഷെരീഫ്.
Discussion about this post