മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നിരവധി ചിത്രങ്ങളാണ് ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്ക്കുന്ന മഞ്ജുവിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മഞ്ജുവിന്റെ ചില വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഏതെങ്കിലും ഒരു മതത്തിലോ, ജാതിയിലോ വിശ്വസിക്കുന്ന ആളല്ല താനെന്ന് തുറന്നുപറയുകയാണ് മഞ്ജു വാര്യര്‍. ക്ഷേത്രങ്ങളിലും പള്ളികളിലും പോകാറുണ്ടെന്നും മഞ്ജു വാര്യര്‍. എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
അതിനെ ജാതിയുടേയും മതത്തിന്റേയും പേരിട്ട് വിളിക്കാനിഷ്ടപ്പെടുന്നില്ലെന്നും മഞ്ജു പറയുന്നു ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പറഞ്ഞത്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്യുന്നത്.
പിന്നീട് നടി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിനു ശേഷം മഞ്ജു വാര്യര്‍ സിനിമയിലും പരസ്യങ്ങളിലും സജീവമാവുകയാണ് ചെയ്തത്. മഞ്ജുവിന്റെ ദാമ്പത്യ ജീവിതം അത്ര വിജയകരമായിരുന്നില്ലെങ്കിലും സിനിമ ജീവിതം ഉയര്ച്ചയുടേതുതന്നെയാണ്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
Discussion about this post