സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമാ വാഗ്ദാനം. വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലില്‍ നിന്നാണ് വാഗ്ദാനം എത്തുന്നത്. ഇപ്പോള്‍ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് ഒമര്‍ ലുലു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
അരുന്ദതി നായര്‍, സൗമ്യ മേനോന്‍ എന്നിവരുടെ നമ്പറുകളിലേയ്ക്ക് വ്യാജ പ്രൊഫൈലില്‍ നിന്നും മെസേജുകള്‍ വന്നതായി ഒമര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്ക് താനോ തന്റെ പ്രൊഡക്ഷന്‍ ഹൗസോ ഉത്തരവാദികളായിരിക്കുന്നതല്ലെന്നും ഒമര്‍ വ്യക്തമാക്കി. വ്യാജ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോര്‍ട് സഹിതമാണ് പോസ്റ്റ്.
കുറിപ്പ് ഇങ്ങനെ;
‘എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെൺകുട്ടികൾക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. @arundhathii_nairr @soumyamenonofficial തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ് കോളുകൾക്കോ ഞാനോ ഒമർ ലുലു എന്റർടൈൻമെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല’,