തമിഴ് താരം വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹവും പരാജയപ്പെട്ടത് അടുത്തിടെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ വീണ്ടും പ്രണയത്തിലാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വനിത. ഇക്കഴിഞ്ഞ ജൂണിലാണ് വനിത മൂന്നാമതും വിവാഹിതയാകുന്നത്. വിഷ്വല്‍ എഫക്ട്‌സ് എഡിറ്ററായ പീറ്റര്‍ പോളായിരുന്നു വനിതയുടെ ഭര്‍ത്താവ്.
എന്നാല്‍ ഈ ബന്ധവും തകര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താന്‍ വീണ്ടും പ്രണയത്തിലാണെന്ന പോസ്റ്റ് പങ്കുവച്ച വനിത കമന്റ് ബോക്‌സ് ഓഫാക്കി വെച്ചിരിക്കുകയാണ്. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിതയുടെ വെളിപ്പെടുത്തല്‍.
Discussion about this post