‘നീ എന്റെ ജീവന്‍ തന്നെയാണ് ലക്ഷ്മി’; വിവാഹ വിശേഷം പങ്കുവെച്ച് രാഹുല്‍ രവി

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ‘പൊന്നമ്പിളി’ എന്ന പരമ്പരയില്‍ ഹരിപത്മനാഭന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് രാഹുല്‍ രവി. അടുത്തിടെയാണ് ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു രാഹുല്‍ പ്രിയ സഖിയുടെ ഒപ്പമുളള ഫോട്ടോ പോസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം ലക്ഷ്മി പുറംതിരിഞ്ഞ് നില്‍ക്കുന്ന രീതിയിലുള്ള ഒരു ചിത്രം ആയിരുന്നു അത്. പിന്നീട് വിവാഹ വാര്‍ത്തയോട് യാതൊരു പ്രതികരണവും നടത്തിയതും ഇല്ല.

rahul ravi | big news live
ഇപ്പോഴിതാ തന്റെ വിവാഹ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ഭാവി വധുവിനെ കുറിച്ച് പ്രണയാര്‍ദ്രമായ ഒരു പോസ്റ്റ് പങ്കിട്ടാണ് താരം വിവാഹ വിശേഷം പങ്കുവെച്ചിരിക്കുന്നത്.

rahul ravi | big news live

‘ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി. ഞാന്‍ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവന്‍ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് രാഹുല്‍ രവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Exit mobile version