മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ‘മേജര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മികച്ച സിനിമയായിരിക്കും ഇതെന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കൊണ്ട് താരം കുറിച്ചത്.
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് ചിത്രത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തുന്നത്. ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശോഭിത ധുലിപാലിയ, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ്ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോണി പിക്‌ചേഴ്‌സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ റെ ജിഎംബി എന്റര്‍ടൈന്‍മെന്റ്,എ പ്ലസ് എസ് മൂവീസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.
മുംബൈയില്‍ 2008 നവംബര്‍ 26ന് ആയിരുന്നു പാകിസ്താന്‍ ഭീകരാവാദ സംഘടനയായ ലക്ഷര്‍ ഇ തൊയ്ബ ആക്രമണം നടത്തിയത്. മുംബൈ താജ് ഹോട്ടലില്‍ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എന്‍എസ്ജി കമാന്‍ഡോയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണനെ രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു.
Happy to present the first look of #Major!! Wishing you a very happy birthday @AdiviSesh. I'm sure Major will go down as one of your best performances. Good luck and happiness always! 😊 pic.twitter.com/q5BLRj8ewn
— Mahesh Babu (@urstrulyMahesh) December 17, 2020