തെലുങ്ക് നടി അനിഷ വീണ്ടും വിവാഹതിയാകുന്നു. അനിഷയുടെ കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരമാണ് ഈ വിവാഹം എന്നതാണ് പുറത്ത് വരുന്ന സൂചനകള്‍. ബിസിനസുക്കാരനാണ് വരന്. ഹൈദരാബാദിലെ ബിസിനസുക്കാരനായ വിജയ്റെഡ്ഡിയുടെയും പത്മജയുടെയും മകളാണ് അനിഷ അല്ല. 2018 ല്‍ ആയിരുന്നു തെലുങ്ക് നടി അനിഷ അല്ലയുടെ ആദ്യ വിവാഹനിശ്ചയം വളരെ ആഘോഷമായി നടന്നത്.
തമിഴ് നടന് വിശാലിനെയായിരുന്നു അനിഷ തന്റെ വരനായി തെരഞ്ഞെടുത്തിരുന്നത്. ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തകള്‍ വളരെ വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ അനിഷ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ആഘോഷമാക്കി നടത്തിയ ചടങ്ങിനുശേഷം വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. പിന്നീടാണ് അനിഷയും വിശാലും ഈ തീരുമാനത്തില്‍ നിന്നും പിന്മാറുന്ന വാര്‍ത്തകള്‍ ചര്‍ച്ചയായത്. കൂടാതെ ഇരുവരുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് അനിഷ നീക്കം ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ വിവാഹവാര്‍ത്തയുമായി നടി രംഗത്തെത്തിയത്.
Discussion about this post