ടോവിനോ നായകനായി എത്തിയ ഫോറന്‍സിക് ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ടൊവിനോ തോമസ് അവതരിപ്പിച്ച നായകകഥാപാത്രമായി എത്തുന്നത്. മറ്റ് അഭിനേതാക്കളെ പുറത്തുവിട്ടിട്ടില്ല.മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്.
ടോവിനോ തോമസ് അവതരിപ്പിച്ച ഫോറന്‍സിക് ഓഫീസറുടെ റോളിലാണ് വിക്രാന്ത് എത്തുക. ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. മിനിസ്ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും, അന്ന ബെന്‍ നായികയായ ഹെലനും പൃഥ്വി രാജ് നായകനായി എത്തിയ എസ്രയും ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുണ്ട്. ജോണ്‍ എബ്രഹാം ആണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളം എസ്ര സംവിധാനം ചെയ്ത് ജെയ് കെ തന്നെയാണ് ഹിന്ദിയും ഒരുക്കുന്നത്. ഇമ്രന് ഹാഷ്മിയാണ് പൃഥ്വിയുടെ വേഷത്തില്‍ എത്തുന്നത്.