കോമിക് ത്രില്ലറുമായി പ്രിയദര്‍ശന്‍; നായകന്‍ അക്ഷയ് കുമാര്‍

priyadarshan | big news live

അടുത്ത ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. അക്ഷയ് കുമാറിനെ നായകനാക്കി കോമിക് ത്രില്ലറാണ് ഒരുക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ഇട്ടിരുന്ന ചിത്രം ഇനി അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും എന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്. അക്ഷയ്‌യുടെ ബ്ലോക്ബസ്റ്റര്‍ കോമഡികളായ ഹേര ഫേരി, ഗരം മസാല, ദേ ദനാ ദന്‍, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയത് പ്രിയദര്‍ശന്‍ ആണ്.

akshay kumar | big news live
കോമഡി ആണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഇത്തവണ അക്ഷയ്‌ക്കൊപ്പം ഒരു സീരിയസ് ചിത്രം ഒരുക്കനാണ് പ്ലാന്‍ എന്നാണ് പ്രിയദര്‍ശന്‍ മുംബൈ മിററിനോട് പറയുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ അക്ഷയ്ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് ഏറ്റവും സുഖം, കാരണം അദ്ദേഹം എന്നോട് എന്താണ് താങ്കള്‍ ചെയ്യുന്നതെന്ന് ചോദിക്കില്ല. ഞാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് അറിയണ്ട. ഞാന്‍ എന്ത് ചെയ്താലും അത് നല്ലതാകും എന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ പിടിഐയോട് പറഞ്ഞത്. ഹംഗാമ 2 എന്ന ചിത്രമാണ് പ്രിയദര്‍ശന്റെതായി ഒരുങ്ങുന്ന മറ്റൊരു ബോളിവുഡ് ചിത്രം.

priyadarshan | big news live
മലയാളത്തില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെ നായകവനാക്കി ഒരുക്കിയ ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യാനായിരന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രഭു, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, മുകേഷ്, ഹരീഷ് പേരടി, അശോക് സെല്‍വന്‍, ഇന്നസെന്റ്, നെടുമുടി വേണു എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

Exit mobile version