നടി നിഹാരിക കോനിഡേല വിവാഹിതയായി. ചൈതന്യ ജൊന്നലഗെഡ്ഡയാണ് വരന്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉദയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. തെലുങ്കു നടന് വരുണ്‍ തേജ് സഹോദരനാണ്. വിവാഹത്തിന് നിഹാരികയുടെ ബന്ധുക്കളായ ചിരഞ്ജീവി, അല്ലു അര്ജുന്, രാം ചരണ്‍ തുടങ്ങിയവരും പങ്കെടുത്തു.
തെലുങ്ക് ചാനലില്‍ ടെലിവിഷന്‍ അവതാരകയായാണ് നിഹാരിക കരിയര്‍ ആരംഭിച്ചത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ‘ഒരു നല്ല നാള് പാത്ത് സൊല്‍റേന്‍’, ‘ഹാപ്പി വെഡിങ്ങ്’, ‘സൂര്യകാന്തം’, ‘സൈറാ നരസിംഹ റെഡ്ഡി’ എന്നിവയാണ് നിഹാരികയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Discussion about this post