അനില്‍ കപൂര്‍, അനുരാഗ് കശ്യപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘എകെ വേഴ്‌സസ് എകെ’ ട്രെയ്‌ലറിനെതിരെ വ്യോമസേന രംഗത്ത്. ട്രെയിലറിലെ ചില രംഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന രംഗത്ത് എത്തിയിരിക്കുന്നത്.
ട്രെയിലറിലെ ചില രംഗങ്ങളില്‍ അനില്‍ കപൂര്‍ വ്യോമസേനയുടെ യൂണിഫോമില്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ യൂണിഫോം തെറ്റായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇത് ഇന്ത്യന്‍ സായുധ സേനയിലുള്ളവരുടെ പെരുമാറ്റ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഈ രംഗങ്ങള്‍ പിന്‍വലിക്കണം എന്നുമാണ് വ്യോമസേന ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ദുരൂഹത ഉണര്‍ത്തുന്ന ട്രെയിലറാണ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മകളെ കണ്ടെത്താനുള്ള അനില്‍ കപൂറിന്റെ നെട്ടോട്ടവും അനുരാഗിന്റെ വെല്ലുവിളികളുമൊക്കെയാണ് ട്രെയിലറില്‍ ഉള്ളത്. ഒരു പത്രസമ്മേളനത്തിനിടെ അനില്‍ കപൂറും അനുരാ?ഗും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും അനിലിന്റെ മുഖത്തേയ്ക്ക് അനുരാഗ് ദേഷ്യത്തോടെ വെള്ളമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വിക്രമാദിത്യ മോട്വാനെയാണ് ചിത്രത്തിന്റെ സംവിധായകന്‍. നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും.
The IAF uniform in this video is inaccurately donned & the language used is inappropriate. This does not conform to the behavioural norms of those in the Armed Forces of India. The related scenes need to be withdrawn.@NetflixIndia @anuragkashyap72#AkvsAk https://t.co/F6PoyFtbuB
— Indian Air Force (@IAF_MCC) December 9, 2020