ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറിലൂടെ’ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ചിത്രത്തില്‍ സീതയുടെ വേഷത്തിലാണ് താരം എത്തുന്നത്.
എന്നാല്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ആലിയ സീതയാവുന്നത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ഇവരുടെ വാദം. ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ബട്ട് മുസ്ലീമായതിനാല്‍ താരം സീത ആയാല്‍ ഹിന്ദു വികാരം വ്രണപ്പെടുമെന്നാണ് ട്വീറ്റുകള്‍.
നേരത്തേ ‘ആര്‍ആര്‍ആര്‍’സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞിരുന്നു.
ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ‘കോമരം ഭീം’ എന്ന കഥാപാത്രം മുസ്ലിം തൊപ്പി അണിഞ്ഞെത്തിയ രംഗമാണ് ബന്ദി സഞ്ജയ് കുമാറിനെ ചൊടിപ്പിച്ചത്.
‘രൗദ്രം രണം രുദിരം’ എന്നാണ് പേരിന്റെ പൂര്‍ണരൂപം. 450 കോടി ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്.
കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്പരം അറിയാമെങ്കില്‍ എങ്ങനെ ആയിക്കുമെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറുമാണ് എത്തുന്നത്. ഇതിനുപുറമെ ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.