ബംഗളൂരൂ: നടി മേഘ്‌ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെയും പരിശോനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് താരത്തിനും കുഞ്ഞിനും കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
എനിക്കും മാതാവിനും പിതാവിനും എന്റെ കുഞ്ഞു മകനും കൊവിഡ് സ്ഥിരീകരിച്ചു. വിവരം ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയയും അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ചികിത്സയിലാണ് പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സര്‍ജ) ആരാധകരോട് അപേക്ഷിക്കുന്നു- മേഘ്‌ന കുറിച്ചു.
മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ കഴിഞ്ഞ ജൂണിലാണ് അന്തരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിയോഗം. മേഘ്‌ന മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഇത് ആരാധകരെയും ഏറെ വേദനപ്പെടുത്തിയ ഒന്ന് കൂടിയായിരുന്നു. ഒക്ടോബറിലായിരുന്നു മകന്റെ ജനനം.