മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് അനില്‍ കപൂര്‍ ആണ്. ഇപ്പോള്‍ താരം ചിത്രത്തിനായി ചോദിച്ച പ്രതിഫലമാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ അനില്‍ കപൂര്‍ 10 കോടി രൂപ ചോദിച്ചെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്. കീര്‍ത്തി സുരേഷിന്റെ മികച്ച സിനിമയായിരിക്കും സര്‍കാരു വാരി പാട്ട എന്നാണ് നടിയെ സ്വാഗതം ചെയ്തുകൊണ്ട് മഹേഷ് ബാബു പറഞ്ഞിരുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും കീര്‍ത്തി സുരേഷും പ്രതികരിച്ചു.
മഹേഷ് ബാബുവിന്റെ അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. അനില്‍ കപൂര്‍ കൂടി ചിത്രത്തില്‍ വന്നാല്‍ സിനിമ ആവേശമാകുമെന്ന പ്രതീക്ഷയിലുമാണ് ആരാധകര്‍. മഹേഷ് ബാബുവിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പരശുറാം സംവിധാനം ചെയ്യുന്ന സര്‍കാരു വാരി പാട്ട.
Discussion about this post