ശരീരഭാരം കുറച്ച് പഴയ ലുക്ക് വീണ്ടെടുത്ത് ഫര്‍ദീന്‍ ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

fardeen khan | big news live

ശരീര ഭാരം കൂടിയതിന്റെ പേരില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന താരമാണ് ഫര്‍ദീന്‍ ഖാന്‍. 2000 ത്തിന്റെ തുടക്കത്തില്‍ ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിച്ച താരമാണ് ഫര്‍ദീന്‍ ഖാന്‍. 1998 ല്‍ പ്രേം അഗന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിതാവ് ഫിറോസ് ഖാനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.


2005 ല്‍ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രം വിജയമായതോടെ ഫര്‍ദീന്‍ ശ്രദ്ധനേടി. എന്നാല്‍ പിന്നീട് അങ്ങോട്ട് താരം അഭിനയിച്ച ചിത്രങ്ങളൊക്കെ പരാജയമായിരുന്നു. 2010 ല്‍ സുസ്മിത സെന്‍ നായികയായി എത്തിയ ദുല്‍ഹ മില്‍ ഗയ എന്ന ചിത്രത്തിലാണ് ഫര്‍ദീന്‍ഖാന്‍ അവസാനമായി അഭിനയിച്ചത്.

പിന്നീട് താരം വാര്‍ത്തകളില്‍ ഇടംപിടിച്ചത് ശരീരഭാരം കൂടിയതിന്റെ പേരിലായിരുന്നു. ഇപ്പോഴിതാ വിമര്‍ശകരെ ഞെട്ടിച്ച് കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് താരം. ശരീര ഭാരം കുറച്ച് വമ്പന്‍ മേക്കോവറിലാണ് ഫര്‍ദീന്‍ എത്തിയിരിക്കുന്നത്. പഴയതിനേക്കാള്‍ സുന്ദരനായെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരമെന്നാണ് സൂചന.

Exit mobile version