ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മാര്‍ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ അനില്‍ കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്.
അഖില്‍ അനില്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മുഴുനീള സിനിമയാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. ദേവിക +2 ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകളാണ് അഖിലിന്റെയായി നേരത്തെ പുറത്ത് ഇറങ്ങിയിട്ടുണ്ട്. ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്‌സിന്‍ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍.
ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി വേലായുധന്‍,വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, പിആര്‍ഒ എഎസ് ദിനേശ്, ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍ എന്നിവരാണ്.
ഐശ്വര്യ ലക്ഷ്മിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ ബിസ്മി സ്‌പെഷ്യല്‍, കാണെകാണെ, കുമാരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. തമിഴില്‍ ധനുഷിന്റെ നായികയായി ജഗമേ തന്തിരം, മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.