ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും നീതു കപൂറിനും കൊവിഡ് സ്ഥിരീകരിച്ചു; ‘ജഗ് ജഗ് ജീയോ’യുടെ ചിത്രീകരണം നിര്‍ത്തിവെച്ചു

മുബൈ: ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും നീതു കപൂറിനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ‘ജഗ് ജഗ് ജീയോ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു. അതേസമയം ചിത്രത്തിന്റെ സംവിധായകന്‍ രാജ് മെഹ്തയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

neetu kapoor | big news live
സംവിധായകനും താരങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ഇതേ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ അനില്‍ കപൂറിന്റെയും കിയാര അദ്വാനിയുടെ കൊവിഡ് ഫലം നെഗറ്റീവ് ആണ്.

varun dhawan | big news live
കഴിഞ്ഞ മാസമാണ് ജഗ് ജഗ് ജീയോയുടെ ചിത്രീകരണം ആരംഭിച്ചത്. ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷമാണ് ചിത്രത്തില്‍ വരുണ്‍ ധവാനും കിയാരയ്ക്കും. വരുണിന്റെ മാതാപിതാക്കളുടെ വേഷത്തിലാണ് നീതുവും അനിലുമെത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷം നീതു കപൂര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രം 2021 ല്‍ റിലീസിനെത്തിക്കാനാണ് തീരുമാനം.

Exit mobile version