ബോളിവുഡ് നടി കങ്കണ റണൗട്ടിനെ രൂക്ഷമായി പരിഹസിച്ച് നടന് ജുനൈദ് ഷെയ്ഖ് രംഗത്ത്. കോവിഡ് വാക്സിന് തയാറായാല്‍ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ് പറഞ്ഞു.
സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജുനൈദിന്റെ പ്രതികരണം. ‘കോവിഡ് വാക്സിന് തയാറായോ?, അങ്ങനെയെങ്കില്‍ അത് ആദ്യം കങ്കണയില്‍ പരീക്ഷിക്കണം. അവര്‍ രക്ഷപ്പെട്ടാല്‍ വാക്സിന് സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പുവരുത്താം. ഇനി അവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാണെന്നു കരുതാം.’-ജുനൈദ് കുറിച്ചു.
ലൈല ഓ ലൈല, സലാം കാശ്മീര്‍ എന്നീ മലയാള ചിത്രങ്ങളിലൂടെ പരിചിതനാണ് ജുനൈദ്. കങ്കണയുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്. കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച് ഷഹീന്‍ബാദ് ദാദി എന്നറിയിപ്പെടുന്ന മൊഹീന്ദര്‍ കൗറും രംഗത്തെത്തിയിരുന്നു.
ഷഹീന് ബാഗ് പ്രതിഷേധത്തിന്റെ ഭാഗമായ ”ദാദി” തന്നെയാണ് ഇപ്പോള്‍ കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നതെന്ന് കങ്കണ പരിഹസിച്ചിരുന്നു. 100 രൂപയും ഭക്ഷണവും നല്കുകയാണെങ്കില് ഈ ദാദി ഏത് സമരത്തിനും പോകും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
എന്നാല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. തന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ കങ്കണ ആരാണെന്ന് മൊഹീന്ദര്‍ കൗര്‍ ചോദിച്ചു. വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്നും മറ്റൊരു തൊഴിലും താന്‍ ചെയ്യാറില്ലെന്നും മൊഹീന്ദര്‍ കൗര്‍ വ്യക്തമാക്കി.
Discussion about this post