സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്; സംവിധാനം അനൂപ് സത്യന്‍

anoop sathyan | big news live

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം സംവൃത സുനില്‍ വീണ്ടും തിരിച്ചെത്തുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചുവരവ്. അതേസമയം ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുരത്തുവിടാറായിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്നുമാണ് സംവിധായകന്‍ അനൂപ് സത്യന്‍ അറിയിച്ചത്.

samvritha sunil | big news live
ലാല്‍ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അയാളും ഞാനും തമ്മില്‍, സ്വപ്‌ന സഞ്ചാരി, ഡയമഡ് നെക്‌ലേസ്, ചോക്‌ളേറ്റ്, മാണിക്യക്കല്ല്, കോക്ക്‌ടെയില്‍, അച്ഛനുറങ്ങാത്ത വീട് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

samvritha sunil | big news live
വിവാഹത്തിന് ശേഷം ചെറിയൊരു ഇടവേള എടുത്ത താരം പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയത്. ബിജു മേനോന്‍ ആയിരുന്നു നായകന്‍.


അതേസമയം അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രമാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യന്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. സുരേഷ് ഗോപി, ശോഭന, ഉര്‍വശി. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിത്.

Exit mobile version