മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുള്ള താരം കൂടിയാണ് പ്രിയാമണി. അത്തരത്തില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘രക്ത് ചരിത്ര സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്’ എന്നാണ് അരുണ്‍ ചൗധരി എന്ന ആള്‍ കമന്റ് ചെയ്തത്. പ്രിയാമണി പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് ഇയാള്‍ കമന്റ് ചെയ്തത്.
ഇതിന് താരം നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ‘ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൗരനെയാണ്’ എന്നാണ് താരം നല്‍കിയ മാസ് മറുപടി. പ്രിയാമണിയുടെ മറുപടിക്ക് കൈയടിക്കുകയാണ് ആരാധകര്‍. ബിസിനസുകാരനായ മുസ്തഫ രാജാണ് പ്രിയാമണിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.