പാ രഞ്ജിത്ത് ആര്യയെ നായകനാക്കി ഒരുക്കുന്ന ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ബോക്‌സര്‍ ആയാണ് ആര്യ എത്തുന്നത്. അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോക്സിംഗ് റിങ്ങിനുള്ളില്‍ നില്‍ക്കുന്ന ആര്യയുടെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.

1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുന്നത്. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ആര്യയുടെ മുപ്പതാമത് ചിത്രം കൂടിയാണിത്.
കാബില എന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്. ദുഷാര വിജയന്‍ ആണ് ചിത്രത്തിലെ നായിക. സന്തോഷ് പ്രതാപ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. സുന്ദര്‍ സിയുടെ അരണ്‍മനൈ 3, ആനന്ദ് ശങ്കറുടെ എനിമി എന്നിവയാണ് ആര്യയുടെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
.@K9Studioz proudly presents the First Look of @arya_offl's #SarpattaParambarai 🥊
A @beemji film
இங்க வாய்ப்பு ‘ன்றது நம்முளுக்கு அவ்ளோ சீக்கிரம் கிடைக்கிறது இல்ல,,இது நம்ப ஆட்டம்..எதிர்ல நிக்கிறவன் கலகலத்து போவனும்..ஏறி ஆடு..கபிலா #சார்பட்டா pic.twitter.com/kOsTORQwXQ
— pa.ranjith (@beemji) December 2, 2020
















Discussion about this post