പ്രമുഖ ഗായകന്‍ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണന്‍ വിവാഹിതനായി. ശ്വേതാ അഗര്‍വാള്‍ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
ചിത്രങ്ങളും വീഡിയോയും താരത്തിന്റെ ആരാധക സംഘം ഏറ്റെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലായിരുന്നു ആദിത്യ നാരായണന്റെ വിവാഹം.
മോഹനി എന്ന നേപ്പാളി സിനിമയിലൂടെ 1992ലാണ് ആദിത്യ നാരായണന്‍ ആദ്യമായി ഗാനം ആലപിക്കുന്നത്. രംഗീല എന്ന സിനിമയില്‍ 1995ല്‍ ബാലതാരമായും അഭിനയിച്ചിരുന്നു.
Discussion about this post