സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും, അതുകൊണ്ട് സിനിമയില്‍ വിവേചനമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കഴിഞ്ഞ ദിവസം സിനിമ താരം മംമ്ത മോഹന്‍ദാസ് പറഞ്ഞിരുന്നു. മംമ്തയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനവും ട്രോളും ഉയര്‍ന്നിരുന്നു. ഒരു എഫ്എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ പരാമര്‍ശം. തന്നെ ഒരാണ്‍കുട്ടിയെ പോലെയാണ് അച്ഛന്‍ വളര്‍ത്തിയതെന്നും മംമ്ത പറഞ്ഞിരുന്നു.
മംമ്തയുടെ വാക്കുകള്‍ക്കെതിരെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡയയിലൂടെ രംഗത്ത് എത്തിയത്. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും മംമ്ത ശ്രമിക്കണമെന്ന് രേവതി പറഞ്ഞു.
ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും എന്നും രേവതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ, ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം.’എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്’എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്പോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.
ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും.
ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും
Discussion about this post