മോഹന്‍ലാല്‍, മഞ്ചുവാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ചിത്രം ഒടിയനിലെ മൂന്നാം ഗാനവും പുറത്തിറങ്ങി. ഒടിയന് തിയ്യറ്ററുകളിലെത്താന് ദിവസങ്ങള്‍ മാ്രം ബാക്കിനില്‍ക്കെയാണ് മൂന്നാം ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ് ഈ ഗാനം. ഒടിയനിലെ ആദ്യ രണ്ട് ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
നാടന്‍ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനരംഗങ്ങളില്‍ മോഹന്‍ ലാല്‍, മഞ്ചുവാര്യര്‍ എന്നിവര്‍ക്കൊപ്പം സന അല്‍ത്വാഫും എത്തുന്നു. മാനം തുടുക്കണ് എന്നാരംഭിക്കുന്ന ഗാനം ഇന്നലെയാണ് യ്യൂറ്റൂബില് അപ്ലോഡ് ചെയ്തത്. ഗാനം ഒറ്റ ദിവസംകൊണ്ട് 17 ലക്ഷം ആളുകളാണ് കണ്ടത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാല്‍
മനോഹരമായ ദൃശ്യഭംഗി ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തില്‍ ഒടിയന് മാണിക്കന്റെയും മഞ്ചുവിന്റെ കഥാപാത്രമായ അമ്പ്രാട്ടിയുടെയും കൗമാരകാലമാണ് കാണിക്കുന്നത്.
ഹരികൃഷ്ണന്റെ തിരക്കഥയില്‍ തയ്യാറായ ചിത്രത്തിലേക്ക് പ്രേക്ഷകരെ കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുന്നതാണ് ഒടിയനിലെ മൂന്നാംഗാനം. മോഹന്‍ലാല്‍ ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യരണ്ടുഗാനങ്ങളും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ചിത്രം ഡിസംബര്‍ 14 ന് തിയ്യറ്ററുകളുലെത്തും. കേരളത്തിലും ഗള്‍ഫ്നാടുകളിലും ഒരേദിവസം തന്നെയാണ് റിലീസ്. പുതിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.