വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി അംബിക റാവുവിന് സഹായഹസ്തവുമായി നടന് ജോജു ജോര്‍ജ്. സംവിധായകന് സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. പിന്നാലെ അടിയന്തരസഹായമായി ഒരു ലക്ഷം രൂപ നല്‍കാമെന്ന് താരം അറിയിക്കുകയായിരുന്നു.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നടി അംബികാ റാവു. ഗ്രേസ് ആന്റണി അവതരിപ്പിച്ച സിനിയുടെ അമ്മയായാണ് അംബിക ചിത്രത്തില്‍ എത്തിയത്. വൃക്ക രോഗത്തെ തുടര്‍ന്ന് സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കൊവിഡ് വന്ന് തൊഴിലവസരങ്ങള്‍ നഷ്ടമായതോടെയാണ് താരത്തിന് വേണ്ടി സുഹൃത്തുക്കള്‍ സഹായം ചോദിച്ച് രംഗത്തെത്തിയത്.
കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് ചികിത്സ മുന്നോട്ട് പോയെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന് അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്തുന്നതും ബുദ്ധിമുട്ടിലാവുകയായിരുന്നു.
Discussion about this post