അഭിനയ രംഗത്തേയ്ക്ക് നടന് സായ്കുമാറിന്റെ മകളും. താരത്തിന്റെ മകള്‍ വൈഷ്ണവി മിനിസ്ക്രീനിലൂടെയാണ് ക്യാമറയ്ക്ക് മുന്പില് എത്തുന്നത്. ഒരു നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
സായികുമാറിന് മുന്‍ഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വൈഷ്ണവി. 2007 ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന് നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.
Discussion about this post