കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നടി അംബികാ റാവു. ഗ്രേസ് ആന്റണി അവതരിപ്പിച്ച സിനിയുടെ അമ്മയായാണ് അംബിക ചിത്രത്തില്‍ എത്തിയത്. അഭിനയ മികവുകൊണ്ട് നിറഞ്ഞു നിന്ന താരത്തെ പരിചയമില്ലാത്തവര്‍ ചുരുക്കമാണ്. ഇപ്പോള്‍ വൃക്ക രോഗത്തിന്റെ പിടിയിലാണ് അംബിക. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കൊവിഡ് വന്ന് തൊഴിലവസരങ്ങള്‍ നഷ്ടമായതോടെ ചികിത്സയ്ക്കും തടസം നേരിട്ടു.
ഇപ്പോള്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് അംബിക. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് ചികിത്സ മുന്നോട്ട് പോയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുകയാണ്.
എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന്‍ അജിയും സ്‌ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്തുന്നതും ബുദ്ധിമുട്ടായി. ഈ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തിയത്. കുമ്പളങ്ങി നൈറ്റ്സിന് പുറമെ ലാല്‍ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങള്‍;
Ambika Rao,
SB a/c no.10626756268,
Ifsc SBIN0016080
State Bank of India,
Poonkunnam branch,
Thrissur
















Discussion about this post