‘നിപാ; സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ ബുക്ക് പ്രകാശനം ചെയ്ത് കുഞ്ചാക്കോ ബോബന്‍; അഭിമാനം സന്തോഷമെന്ന് താരം

Nipah Virus | Bignewslive

നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം പ്രേക്ഷക പ്രിയങ്കരനായ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ പ്രകാശം ചെയ്തു. കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ച ‘നിപാ’ എന്ന രോഗകാലത്തെ ചരിത്രത്തോട് ചേര്‍ത്തു വയ്ക്കുകയാണ് പത്രപ്രവര്‍ത്തകയായ എം ജഷീന രചിച്ച് പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകമെന്ന് ചാക്കോച്ചന്‍ കുറിക്കുന്നു.

രോഗപ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ മുതല്‍ ഡോക്ടര്‍മാര്‍, കലക്ടര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, രോഗമുക്തര്‍, നാട്ടുകാര്‍ ‘, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ആ മഹാമാരിയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ, അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ് മലയാളി പിന്നിട്ട ‘നിപാ’കാലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്.

ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും അനിവാര്യവുമായ രേഖപ്പെടുത്തല്‍ കൂടിയായ ഈ പുസ്തകം ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകാശനം ചെയ്യുന്നുവെന്ന് കുറിച്ച താരം ബുക്കിന്റെ ചിത്രം കൂടി പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കോവിഡ‌് എന്ന‌ മഹാമാരിയ‌്ക്ക‌് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങൾ പഠിപ്പിച്ച ‘നിപാ’ എന്ന രോഗകാലത്തെ ചരിത്രത്തോട്‌ ചേർത്തു വയ‌്ക്കുകയാണ‌് പത്രപ്രവർത്തകയായ എം ജഷീന രചിച്ച് പേരക്ക ബുക്ക‌്സ‌് പ്രസിദ്ധീകരിച്ച നിപാ :സാക്ഷികൾ, സാക്ഷ്യങ്ങൾ’ എന്ന പുസ‌്തകം.

രോഗപ്രതിരോധത്തിന‌് ചുക്കാൻ പിടിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ മുതൽ ഡോക്ടർമാർ, കലക്ടർ,ആരോഗ്യ പ്രവർത്തകർ, രോഗമുക്തർ, നാട്ടുകാർ ‘, പത്രപ്രവർത്തകർ തുടങ്ങി ആ മഹാമാരിയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ, അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ‌് മലയാളി പിന്നിട്ട ‘നിപാ’കാലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്.

ലോക ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും അനിവാര്യവുമായ രേഖപ്പെടുത്തൽ കൂടിയായ ഈ പുസ്‌തകം ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകാശനം ചെയ്യുന്നു .

Exit mobile version