സിംഹത്തിന്റെ പശ്ചാത്തലത്തില്‍ വെള്ള ഷര്‍ട്ടും കണ്ണടയും തൊപ്പിയും വച്ചിരിക്കുന്ന താരരാജാവ് മോഹന്‍ലാലിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി കമന്റുമായി ആരാധകരും രംഗത്തെത്തി.
ഇന്ത്യന്‍ സിനിമയിലെ രാജാവും കിംഗ് ഓഫ് ദി ജംഗിളും ഒരൊറ്റ ഫ്രെയിമിലെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘സിംഹത്തിന്റെ ചിത്രത്തിന് മുന്നില്‍ ശെരിക്കുള്ള സിംഹം ലാലേട്ടന്‍ മലയാളിയുടെ രാജാവ്, കാട്ടിലെ രാജാവും, മലയാള സിനിമയുടെ രാജാവും, പുറകിലേ സിംഹത്തേക്കാള്‍ ഗാംഭീര്യം മുന്നിലെ സിംഹത്തിന് തന്നെ’ എന്നിങ്ങനെയാണ് ചിത്രത്തിന് വന്നിരിക്കുന്ന കമന്റുകള്‍. അക്കൂട്ടത്തില്‍ ‘അന്നം തരുന്ന കര്‍ഷകര്‍ക്ക് വേണ്ടി ഒരു സപ്പോര്‍ട്ട് ബ്ലോഗ് എഴുതാമോ’ എന്ന് ചോദിച്ച് ചില ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന’നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന ചിത്രത്തിലാണ്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകന് ശേഷം മോഹന്‍ലാലിനു വേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Discussion about this post